SignIn
Kerala Kaumudi Online
Thursday, 19 September 2024 4.47 AM IST

ആഘോഷമായി കിറുക്കനും കൂട്ടുകാരും

Increase Font Size Decrease Font Size Print Page

സാറ്റ‌ർഡേ നൈറ്റിൽ പ്രകടനത്തിൽ നിവിൻ പോളി നിറഞ്ഞു നിൽക്കുന്നു

mm

സൗഹൃദത്തിന്റെ ആഘോഷമാണ് സാറ്റർഡേ നൈറ്റ്. കിറുക്കനും കൂട്ടുകാരും യുവത്വത്തിന്റെ സൗഹൃദം ആഘോഷമാക്കുന്നു. ഒരുമിച്ച് പഠിച്ച സ്റ്റാൻലിയും അജിത്തും ജസ്റ്റിനും സുനിലും. ഇഴപിരിയാത്ത സുഹൃത്തുക്കളാണങ്കിലും സാധാരണ കാണുന്നതുപോലെ ഇവരുടെ ഇടിയിലും പിണക്കങ്ങളുണ്ട്. റോഷൻ ആൻഡ്രൂസിന്റെ വേറിട്ട സിനിമയാണ് സാറ്റർഡെ നൈറ്റ്. വീണ്ടും നിവിൻ പോളി - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷ നിലനിറുത്താൻ ഇരുവർക്കും കഴിയുന്നു. സ്റ്രാൻലിയായി നിവിൻ പ്രകടനത്തിൽ മുന്നിൽ നിൽക്കുന്നു. പക്വതയാർന്ന കഥാപാത്രമാണ് അജുവിന്റെ പൂച്ച സുനിൽ . അജിത്തും ജസ്റ്റിനുമായി സിജു വിത്സണും സൈജു കുറുപ്പും എത്തുന്നു.റോഷന്റെ കഥക്ക് തിരക്കഥാകൃത്ത് നവീൻ ഭാസ്കർ രസകരമായി കഥാസന്ദർഭവങ്ങൾ ചേ‌ർത്തുവച്ചിട്ടുണ്ട്.

ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നീ താരങ്ങളെല്ലാം കഥാപാത്രങ്ങളോട് നീതി പുലർത്തി. പുതുമ നൽകാൻ പാകത്തിലുള്ളതാണ് അസ്ലം കെ. പുരയിലിന്റെ ഛായാഗ്രഹണം.ജേക്സ് ബിജോയിയുടെ സംഗീതവും പശ്ചാത്തല സംഗീതവും പ്രമേയത്തിന്റെ സ്വഭാവത്തോടെ ചേർന്നതാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം. സൗഹൃദങ്ങൾ ആഘോഷിക്കാൻ ഉള്ളതാണ്. സന്തോഷങ്ങൾ ഹൃദയത്തലിലേക്ക് തിരികെ എത്തിക്കുന്നതാണ് സൗഹൃദങ്ങൾ. അപ്പോൾ സാറ്റർഡേ നൈറ്റ് പ്രേക്ഷകർക്ക് ,ആഘോഷത്തിന്റെ കാഴ്ചയാവുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.