ആലപ്പുഴ: ജില്ലയിൽ പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 530/2019) തസ്തികയ്ക്കായി ഒക്ടോബർ 18,19,20,21 തീയതികളിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, ചാരമംഗലം ഡി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിക്കുകയും മഴ മൂലം മാറ്റി വയ്ക്കുകയും ചെയ്ത ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നവംബർ 8, 9,10,11 തീയതികളിൽ രാവിലെ അഞ്ച് മുതൽ അതത് ഗ്രൗണ്ടുകളിൽ നടത്തും. ഉദ്യോഗാർഥികൾ പഴയ തീയതിയിലെ അഡ്മിഷൻ ടിക്കറ്റുമായി എത്തണം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ തീയതി നീട്ടി കിട്ടിയ ഉദ്യോഗാർഥികൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്ത പുതിയ അഡ്മിഷൻ ടിക്കറ്റുമായി ഗ്രൗണ്ടിലെത്തണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |