നാദാപുരം: നാദാപുരം ഉപജില്ലാ കായികമേള ഇന്നും നാളെയും മറ്റന്നാളുമായി വെള്ളിയോട് ഗവ.ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യാർത്ഥികൾ കായിക മത്സരങ്ങൾക്ക് ഗ്രൗണ്ടിലെത്തുന്നത്. മൂവായിരത്തിലധികം കായികതാരങ്ങൾ മാറ്റുരക്കുന്ന മേളയുടെ ഔപചാരിക ഉദ്ഘാടനവും സല്യൂട്ട് സ്വീകരിക്കലും വളയം സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് നിർവഹിക്കും. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി മത്സരങ്ങൾ ഇന്ന് രാവിലെ 8.30 ന് ആരംഭിക്കും. മറ്റന്നാൾ 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. സുരയ്യ നിർവഹിക്കുമെന്നും കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും ഓർഗനൈസിംഗ് കമ്മിറ്റി ഭാരവാഹികളായ നാദാപുരം എ.ഇ.ഒ. വിനയരാജ്, സെക്രട്ടറി പി.പി ജസിൽ രാജ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |