SignIn
Kerala Kaumudi Online
Thursday, 19 September 2024 2.35 PM IST

ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് വി. മുരളീധരൻ

Increase Font Size Decrease Font Size Print Page
vmbrazil

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സംയുക്ത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ച് വർഷത്തിനിടെ വികസന രംഗത്ത് ഇന്ത്യ ബഹുദൂരം മുന്നോട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ കഠിനാദ്ധ്വാനവും നവീന ആശയങ്ങളുമാണ് മുന്നോട്ട് നയിച്ചത്.
ബ്രസീലുമായുള്ള പാർലമെന്ററി രംഗത്തെ സഹകരണം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. ജൈവ ഊർജ്ജം, എണ്ണ പ്രകൃതിവാതകം, മൃഗസംരക്ഷണം, ആരോഗ്യം, പ്രതിരോധം, ബഹിരാകാശ ഗവേഷണം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും ബന്ധം കരുത്തുറ്റതായി. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ വൻ കുതിപ്പ് സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.