പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ ആർ.ശങ്കറിന്റെ 50-ാം ചരമ വാർഷിക അനുസ്മരണ യോഗം പാലക്കാട് യൂണിയൻ ഓഫീസിൽ നടത്തി. യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗം പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ. ഭാസ്കരൻ, യോഗം ഡയറക്ടർ ജി. രവീന്ദ്രൻ, ജ്യോതി ഉണ്ണിക്കൃഷ്ണൻ, അനിൽ തുടങ്ങിയവർ സംസാരിച്ചു. വനിതാ സംഗം വൈസ് പ്രസിഡന്റ് ഉഷ രവീന്ദ്രൻ സ്വാഗതവും യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് പ്രത്യുഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |