നോം പെൻ : ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ സംബന്ധിച്ച് ചർച്ച നടക്കുന്നതായി കംബോഡിയ. നിലവിൽ ഇന്ത്യയിൽ നിന്ന് കംബോഡിയൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ് എന്നിവ വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റുകളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആസിയാൻ - ഇന്ത്യ ഉച്ചകോടിയോടനുബന്ധിച്ച് കംബോഡിയൻ ഇൻഫർമേഷൻ വകുപ്പ് മന്ത്രി ഖിയു കൻഹാരിത് മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യമറിയിച്ചത്. ന്യൂഡൽഹി, ബോധഗയ നഗരങ്ങളെ നോം പെന്നുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |