കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.എം.എൽ-എൻ നേതാവുമായ നവാസ് ഷെരീഫ് അടുത്ത മാസം പാകിസ്ഥാനിൽ തിരിച്ചെത്തിയേക്കും. അടുത്ത വർഷം അവസാനം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ ലക്ഷ്യമിട്ടാണ് മടങ്ങിവരവെന്നാണ് റിപ്പോർട്ട്. സഹോദരൻ ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയായതിന് പിന്നാലെ നവാസ് ഷെരീഫ് രാജ്യത്തേക്ക് തിരിച്ചെത്തുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ അറിയിച്ചിരുന്നു. അടുത്തിടെ നവാസിന് പാക് ഭരണകൂടം നയതന്ത്ര പാസ്പോർട്ട് അനുവദിച്ചിരുന്നു. 2018ൽ അഴിമതി കേസുകളിൽ നവാസ് ഷെരീഫിന് 11 വർഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും ചികിത്സയ്ക്കായി തൊട്ടടുത്ത വർഷം ലണ്ടനിലേക്ക് പോകാൻ കോടതി അനുവാദം നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |