പോത്തൻകോട്: അയിരൂപ്പാറ അരുവിക്കരക്കോണത്ത് വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് മോഷണം നടന്നു. അരുവിക്കരക്കോണം ചിറ്റൂർ പൊയ്ക കാർത്തികയിൽ കിരണിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിരണിന്റെ മാതാവ് ആശുപത്രി ചികിത്സയിലായതിനാൽ കിരണിന്റെ ഭാര്യാ ഗൃഹത്തിലായിരുന്നു കുറച്ചുനാളായി ഇവർ താമസിച്ചിരുന്നത്.
കിരൺ പകൽ സമയങ്ങളിൽ വീട്ടിൽ വന്ന് പോകാറാണ് പതിവ്. ഇന്നലെ രാവിലെ 8ഓടെ വീട്ടിലെത്തിയ കിരൺ വീടിന്റെ പിൻഭാഗത്തെ വാതിൽ വെട്ടിപ്പൊളിച്ച നിലയിൽ കണ്ട് പരിശോധന നടത്തിയപ്പോഴാണ് മോഷണം അറിയുന്നത്. തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും, സ്വർണഏലസും ഉൾപ്പെടെ മോഷണം പോയതായി കണ്ടെത്തിയത്.
ചൊവ്വാഴ്ചയും പകൽ കിരൺ വീട്ടിലെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയിലാകാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |