SignIn
Kerala Kaumudi Online
Thursday, 19 September 2024 6.14 AM IST

അഴിമതിക്കാരെ പിടിച്ച് വിജിലൻസ് റെക്കാർഡിട്ടു

Increase Font Size Decrease Font Size Print Page
keraloa

തിരുവനന്തപുരം: അഴിമതിക്കാരെ കെണിയൊരുക്കി കൈയോടെ പിടികൂടുന്ന 42 ട്രാപ്പ് കേസുകൾ ഇക്കൊല്ലം ഇതുവരെ രജിസ്റ്റർ ചെയ്ത് വിജിലൻസ് റെക്കാർഡിട്ടു. രഹസ്യാന്വേഷണവും വിവരശേഖരണവും ശക്തിപ്പെടുത്തിയതിലൂടെയാണ് ഇത്രയും ട്രാപ്പ് കേസുകളുണ്ടായത്. ഇത് സർവകാല റെക്കാർഡാണ്. സർക്കാർ ഓഫീസുകളിൽ തുടർച്ചയായി മിന്നൽ പരിശോധനകൾ നടത്തുന്നുമുണ്ട്. 2015ൽ 20, 2016ൽ 20, 2017ൽ 21, 2018ൽ 16, 2019ൽ 17, 2020ൽ 24, 2021ൽ 30 എന്നിങ്ങനെയായിരുന്നു മുൻ വർഷങ്ങളിലെ ട്രാപ്പ് കേസുകൾ. ആയിരം രൂപ മുതൽ മുക്കാൽ ലക്ഷം വരെ കൈക്കൂലി വാങ്ങിയവരും പിടിയിലായിട്ടുണ്ട്.

ട്രാപ്പ് കേസുകൾ വകുപ്പുതിരിച്ച് ഇങ്ങനെ:- റവന്യൂ-14, തദ്ദേശം-13, ആരോഗ്യം-3, രജിസ്ട്രേഷൻ-2, എം.ജി സർവകലാശാല,ജല അതോറിട്ടി,വിദ്യാഭ്യാസം,പൊലീസ്, സപ്ലൈക്കോ,കെ.എസ്.ഇ.ബി,മൈനിംഗ്,ലീഗൽ മെട്രോളജി ഓരോന്നു വീതം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1, 10 KILLED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.