കോഴിക്കോട്: സന്ദർശനത്തെ കുറിച്ച് ശശി തരൂർ അറിയിച്ചിട്ടില്ലെന്നും എം.കെ രാഘവൻ എം.പിയാണ് അറിയിച്ചതെന്നും ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ വ്യക്തമാക്കി. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവർത്തനമാണന്ന വാർത്തകൾ വന്നിരുന്നു. ചില കോൺഗ്രസ് നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. അതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് മാറിയത്. തരൂർ ഡി.സി.സിയെ അറിയിച്ചിരുന്നെങ്കിൽ എല്ലാം ജില്ലാകമ്മിറ്റി ചെയ്യുമായിരുന്നു.
എം.കെ.രാഘവൻ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തെക്കുറിച്ച് കൂടുതലായി പറയുന്നില്ലെന്നും പ്രവീൺകുമാർ പറഞ്ഞു. കോൺഗ്രസിന്റെ സംഘടനാസംവിധാനം അനുസരിച്ചല്ല തരൂർ പര്യടനം തയാറാക്കിയതെന്നും അതുകൊണ്ടാണ് സെമിനാറിന്റെ സംഘാടനത്തിൽ നിന്ന് ഒഴിവായതെന്നും യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ആർ.ഷഹീൻ അറിയിച്ചു. യൂത്ത് കോൺഗ്രസിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.
ഡി.സി.സിയോട് ആലോചിച്ചിട്ടാണ് ഒഴിവായതതെന്നും ഷഹീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |