SignIn
Kerala Kaumudi Online
Thursday, 19 September 2024 12.59 AM IST

'തോൽക്കാൻ ഒരേയൊരു കാരണം ഖത്തറിലെ ചൂടാണ്'; അർജന്റീനയുടെ പരാജയത്തിൽ വേദനയുണ്ടെന്ന് എം എം മണി

Increase Font Size Decrease Font Size Print Page
mm-mani

ഇടുക്കി: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെട്ടതിൽ അതിയായ വേദനയുണ്ടെന്ന് മുൻ മന്ത്രി എംഎം മണി. വിജയിച്ച സൗദി അറേബ്യയെ അഭിനന്ദിച്ചതിനൊപ്പം താൻ ഇപ്പോഴും അർജന്റീന ആരാധകൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ചൂട് കാലാവസ്ഥയാണ് അർജന്റീന പരാജയപ്പെടാനുണ്ടായ കാരണമെന്നും എംഎം മണി ചൂണ്ടിക്കാട്ടി.

അർജന്റീനയുടെ തോൽവി ആഘോഷിക്കുന്നവരോട് എംഎം മണി ഫേസ്ബുക്കിലൂടെയും നേരത്തേ മറുപടി നൽകിയിരുന്നു. 'കളി ഇനിയും ബാക്കിയാണ് മക്കളേ' എന്നാണ് അദ്ദേഹം കുറിച്ചത്. ഇന്നലെ സൗദിയോട് അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. 'ചതിച്ചാശാനേ' എന്ന് ഒറ്റവരിയെഴുതി എംഎം മണിയെ ടാഗ് ചെയ്ത് മന്ത്രി വി ശിവന്‍കുട്ടിയും പോസ്റ്റ് ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, MM MANI, ARGENTINA, FOOTBALL, MESSI, SAUDI ARABIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.