SignIn
Kerala Kaumudi Online
Thursday, 19 September 2024 5.28 AM IST

കൂജ കള്ളും മുന്തിരി കള്ളും, ഒപ്പം പള്ളത്തി, പച്ച നങ്ക്  ഫ്രൈ; ഈ വിഭവങ്ങൾ ലഭിക്കുക പാലായിലെ പടിപ്പുര ഷാപ്പിൽ മാത്രം, വീഡിയോ

Increase Font Size Decrease Font Size Print Page

ഷാപ്പ് വിഭവങ്ങൾ പരിചയപ്പെടുത്താൻ ചങ്കത്തികൾ വീണ്ടുമെത്തി. ഇത്തവണ പാലാ പൊൻകുന്നം റൂട്ടിലെ വ‌ഞ്ചിമല പടിപ്പുര കള്ള് ഷാപ്പിലാണ് ചങ്കത്തികൾ എത്തിയിരിക്കുന്നത്. ഇരുവരുടെയും മുന്നിലെത്തിയ കൊതിയൂറും വിഭവങ്ങൾ പരിചയപ്പെടാം.

കാട ഫ്രൈ, കരിമീൻ ഇലയിൽ പൊള്ളിച്ചത്, വറ്റ തലക്കറി, ഇടിയിറച്ചി, കപ്പ പുഴുങ്ങിയത്, കാളാഞ്ചി മുളക് വറ്റിച്ച കറി, താറാവ് കറി, നാടൻ കോഴിക്കറി, പോർക്ക് ചാപ്പ്‌സ്, കൂന്തൾ റോസ്റ്റ്, ഞണ്ട് റോസ്റ്റ്, പള്ളത്തി ഫ്രൈ, ചിരട്ട പുട്ട്, പച്ച നങ്ക് ഫ്രൈ, പൊറോട്ട, കള്ളപ്പം, വരാൽ ഫ്രൈ, കൂജ കള്ള് എന്നിവയാണ് പടിപ്പുര ഷാപ്പിലെ സ്‌പെഷ്യൽ വിഭവങ്ങൾ. ചങ്കത്തികളുടെ അഭ്യർത്ഥന പ്രകാരം മുന്തിരികള്ളും ടേബിളിലെത്തി.

നല്ല തണുത്ത രുചിയേറിയ കള്ള് ചങ്കത്തികൾക്ക് നന്നേ ഇഷ്ടപ്പെട്ടു. പതിവ് പോലെ തലക്കറിയാണ് ചങ്കത്തികൾ ആദ്യം രുചിച്ചത്. പിന്നാലെ ഓരോന്നായി ഇരുവരും ചേർന്ന് കഴിച്ചു. വീഡിയോ കാണാം...

food

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FOOD, PALA, MUNDAKKAYAM, PADIPPURA, TODDY, SHOP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.