SignIn
Kerala Kaumudi Online
Thursday, 26 September 2024 6.52 AM IST

ആൻവി ഫ്രഷ് തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

Increase Font Size Decrease Font Size Print Page
arrested

കൊച്ചി: ആൻവി ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ കമ്പനി എം.ഡി തിരുവനന്തപുരം ബാലരാമപുരം സ്വദേശി വിപിൻ വി.എസിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് ആസ്ഥാനമായി ആൻവി ഫ്രഷ് ആരംഭിക്കുന്ന നോൺ വെജ് സൂപ്പർമാർക്കറ്റിന് ഫ്രാഞ്ചൈസികൾ നൽകാമെന്ന് പരസ്യം നൽകിയാണ് പ്രതിയും ഭാര്യ ഉൾപ്പെടെയുള്ള കൂട്ടുപ്രതികളും ചേർന്ന് തട്ടിപ്പ് നടത്തിയത്.

കബളിപ്പിക്കപ്പെട്ടവരുടെ പരാതിയിൽ നിലവിൽ എടുത്ത 9 കേസുകൾ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിക്കുന്നുണ്ട്. 150 ഓളം പേരിൽനിന്ന് 22 കോടി പ്രതികൾ തട്ടിയെടുത്തെന്നാണ് വിവരം. നിലവിൽ 125 പേരുടെ പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARRESTED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.