ഗുജറാത്ത്: പാവപ്പെട്ടവനാണെന്നു നിരന്തരം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നുണകളുടെ സർദാറാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വഡോദരയ്ക്കു സമീപം ദേഡിയപാഡയിലെ ഗോത്രവർഗ മേഖലയിലെ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിങ്ങൾ പാവപ്പെട്ടവനാണെന്നും കോൺഗ്രസ് നിങ്ങളെ അധിക്ഷേപിക്കുന്നുവെന്നും നിരന്തരം പറയുന്നുണ്ട്. ഞാൻ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ദളിതനാണ്. തൊട്ടു കൂടാത്തവരിൽപ്പെട്ടവനാണ്. മോദി വിൽക്കുന്ന ചായ ആളുകൾ കുടിക്കുന്നെങ്കിലുമുണ്ടായിരുന്നു. ഞാൻ തൊട്ട വെള്ളം പോലും കുടിക്കാത്തവരെ കണ്ടിട്ടുണ്ട്. 70 വർഷം കൊണ്ട് കോൺഗ്രസ് എന്തു ചെയ്തുവെന്ന് ചോദിക്കുന്ന മോദിയും അമിത് ഷായും, കോൺഗ്രസ് ഇവിടെ ജനാധിപത്യം നിലനിറുത്തിയതുകൊണ്ടാണ് അതു ചോദിക്കാൻ നിങ്ങളുണ്ടായതെന്നോർക്കണം" ഖാർഗെ പറഞ്ഞു.
നുണകളുടെ തലവനായ മോദി ഇന്ത്യയെ കൊള്ളയടിക്കുന്നവർക്കൊപ്പമാണ് നിൽക്കുന്നതെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി ചെയർമാൻ രമേശ് ചെന്നിത്തലയും ഖർഗെയ്ക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |