കൊടുങ്ങല്ലൂർ : മയക്കുമരുന്നിനെതിരെ ഫുട്ബാൾ ലഹരി എന്ന മുദ്രാവാക്യം ഉയർത്തി എറിയാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'ഗോൾ ചലഞ്ച്' കാമ്പയിന് തുടക്കം. പതിമൂന്നാം വാർഡിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് മെമ്പർ നജ്മൽ ഷക്കീർ നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. സി.ഡി.എസ് അംഗം സിന്ധു സാബു സ്വാഗതവും എ.ഡി.എസ് അംഗം സുലേഖ സിദ്ദീഖ് നന്ദിയും പറഞ്ഞു. വാർഡ് വികസന സമിതി അംഗം ടി.ആർ കിരൺ, എ.ഡി.എസ് ഭാരവാഹികളായ ഷമീറ, ഷാമില, സന, സീനത്ത്, റസീന, ആശാവർക്കർ സിന്ധു വിനോദ് എന്നിവർക്കൊപ്പം നിരവധി കുടുംബശ്രീ, ബാലസഭ പ്രവർത്തകരും , യുവജനങ്ങളും ഗോൾ ചലഞ്ചിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |