തൃശൂർ: ഷാൾ ബൈക്കിന്റെ ടയറിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മേലൂർ- കുവക്കാട്ടുകുന്ന് സത്യന്റെ ഭാര്യ രേഖയാണ് (46) മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ നോർത്ത് ചാലക്കുടിയിലായിരുന്നു അപകടം. തലവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം സഹോദരനോടൊപ്പം ബൈക്കിൽ മടങ്ങവേയായിരുന്നു അപകടം സംഭവിച്ചത്.
യാത്രയ്ക്കിടെ ഷാൾ ബൈക്കിന്റെ ടയറിൽ കുടുങ്ങി രേഖ റോഡിലേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിലെ താത്‌കാലിക ജീവനക്കാരിയായിരുന്നു. മക്കൾ: അഭിജിത്ത്, അൻജിത്ത്.