SignIn
Kerala Kaumudi Online
Friday, 20 September 2024 4.52 AM IST

വിളകളുടെ സുരക്ഷയ്‌ക്കായി ഇൻഷുർ ചെയ്‌തിട്ടുണ്ടോ; കേന്ദ്രത്തിന്റെ ഈ പദ്ധതിയിൽ ചേരുന്നതിന് വഴിയുണ്ട് അതും ഓൺലൈനായി

Increase Font Size Decrease Font Size Print Page
agro

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായി അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നാലാമത് വിള ഇൻഷുറൻസ് വാരാചരണം ഡിസംബർ ഒന്നു മുതൽ ഏഴ് വരെ ആചരിക്കുന്നതായി കൃഷി ഡയറക്ടർ അറിയിച്ചു.


പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും എല്ലാ ജില്ലകളിലേയും വാഴയും
മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കൈതച്ചക്ക, കരിമ്പ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ്, കശുമാവ് , മാവ് , തക്കാളി, ചെറുധാന്യങ്ങൾ (ചോളം, റാഗി, തിന മുതലായവ), പച്ചക്കറികൾ (പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരെ അതാത് ബാങ്കുകൾ തന്നെ ചേർക്കേണ്ടതാണ്. പദ്ധതിയിൽ ചേരാനാഗ്രഹിക്കുന്ന വായ്പ എടുക്കാത്ത കർഷകർക്ക് ഓൺലൈനായും (www.pmfby.gov.in), ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയും,തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങൾ വഴിയും, ഇൻഷുറൻസ് ബ്രോക്കർ പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാവുന്നതാണ്.

ഏറ്റവും പുതിയ ആധാറിന്റെയും, ബാങ്ക് പാസ്സ് ബുക്കിന്റെയും, നികുതിച്ചീട്ട്/ പാട്ടച്ചീട്ടിന്റെയും കോപ്പികൾ സമർപ്പിക്കേണ്ടതാണ്. കർഷകർ ഇൻഷുർ ചെയ്യാനുദ്ദേശിക്കുന്ന വിസ്തീർണ്ണത്തിന് തുല്യമായ നികുതി / പാട്ടച്ചീട്ട് സമർപ്പിക്കേണ്ടതാണ്. കൂടാതെ സാധുവായ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകേണ്ടതാണ്. റാബി 2022 ൽ പ്രധാനമന്ത്രി ഫസൽ ബീമ യോജനയിലും, കാലാവസ്ഥാധിഷ്ടിത വിള ഇൻഷുറൻസ് പദ്ധതിയിലും കർഷകർക്ക് ചേരേണ്ട അവസാന തീയതി 31/12/2022 ആണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CENTRAL GOVT, INSURENCE SCHEME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.