ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ ഒറാക്സായി ജില്ലയിൽ കൽക്കരി ഖനി തകർന്ന് ഒമ്പത് പേർക്ക് ദാരുണാന്ത്യം.അപകട സമയം ഖനിയിൽ 13 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തതായും അപകട കാരണം അന്വേഷിക്കുകയാണെന്നും ഡെപ്യൂട്ടി കമ്മിഷണർ അദ്നാൻ ഫരീദ് പറഞ്ഞു.