SignIn
Kerala Kaumudi Online
Thursday, 19 September 2024 2.48 AM IST

ഫയർമാൻ-കായികക്ഷമതാ പരീക്ഷാ തീയതിയിൽ മാറ്റം

Increase Font Size Decrease Font Size Print Page
exam-date

തിരുവനന്തപുരം; ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർമാൻ (ട്രെയിനി), എൻ.സി.എ.- എസ്.സി.സി.സി.(കാറ്റഗറി നമ്പർ 139/2019, 359/2019) തസ്തികയിലേക്ക് 2022 ഡിസംബർ 2 മുതൽ 9 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 16,17,19,20,21,22,23 തീയതികളിലേക്ക് മാറ്റിവച്ചു. ഉദ്യോഗാർത്ഥികൾ പുതുക്കിയ തീയതികളിൽ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലെത്തണം.

സർട്ടിഫിക്കറ്റ് പരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സോഷ്യൽ വർക്കർ (എം.എസ്.ഡബ്ല്യു) (കാറ്റഗറി നമ്പർ 1/2019) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 7 ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിലെ എക്സാമിനേഷൻ ഹാളിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

പൊതുമരാമത്ത് (ഇലക്‌ട്രോണിക്സ് വിംഗ്) വകുപ്പിൽ എഞ്ചിനിയറിംഗ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്സ്)/ഓവർസീയർ ഗ്രേഡ് 1 (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 192/2019) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 7,8,9 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ആസ്ഥാന ഓഫീസിലെ ജി.ആർ.3 എ വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ 0471 2546281.

അർഹതാ നിർണ്ണയ പരീക്ഷ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ പ്യൂൺ (ഓഫീസ് അറ്റൻഡന്റ്)/വാച്ച്മാൻ തുടങ്ങിയ തസ്തികയിലുള്ളവർക്ക് എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള അർഹതാ നിർണയ പരീക്ഷയുടെ (കാറ്റഗറി നമ്പർ 481/2022)വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 28.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.