റായ്പൂർ: ഛത്തീസ്ഗഢിലെ മൽഗാവിൽ ഖനി അപകടത്തിൽ ഏഴ് മരണം. പന്ത്രണ്ടിലധികം ഗ്രാമവാസികൾ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പൊലീസും എസ് ടി ആർ എഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ രണ്ട് ഗ്രാമവാസികളെ രക്ഷപെടുത്തിയതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |