വിഷ്ണു ഉണ്ണിക്കൃഷ്ണൻ , അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും പാലക്കാട് ചിത്രീകരണം പുരോ ഗമിക്കുന്നു.സലിം കുമാർ,ജോണി ആന്റണി,പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ,മാല പാർവതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംരതീഷ് റാം നിർവഹിക്കുന്നു. സന്തോഷ് വർമയുടെ വരികൾക്ക് രഞ്ജിത് രാജ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഈസ്റ്റ് കോസ്റ്ര് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ് നിർമാണം. പി. ആർ. ഒ എ. എസ് ദിനേശ്, വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |