ഇടുക്കി: പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയുടെ ലൊക്കേഷനിൽ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. മറയൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ജീപ്പിന് നേരെ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്തുവച്ചാണ് സംഭവം. റോഡിന്റെ നടുവിലായി ആന നിൽക്കുന്നത് കണ്ട് ഡ്രൈവർ ജീപ്പ് നിർത്തി. പിന്നാലെ ആന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവർക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ആന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേയ്ക്ക് ഇട്ടു.
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. പ്രിയംവദ കൃഷ്ണനാണ് നായിക. കോട്ടയം രമേശ്, അനുമോഹൻ, ഷമ്മി തിലകൻ, രാജശ്രീ നായർ എന്നിവരാണ് മറ്റ് താരങ്ങൾ. ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന് ശിഷ്യനും 'ലൂസിഫറി'ല് സഹസംവിധായകനുമായിരുന്ന ജയന് നമ്പ്യാർ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |