കോട്ടയം. മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി മറവി രോഗികളെയും മുതിർന്നവരെയും പരിചരിക്കുന്നതിനുള്ള വിദഗ്ദ പരിശീലന കോഴ്സ് ആരംഭിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈർഘ്യം. പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു വിജയിച്ചവർക്ക് പഠിക്കാം. ഞായറാഴ്ചകളിലും പൊതു ഒഴിവു ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. തിയറി ക്ലാസുകൾ സർവകലാശാലയിലും പരിശീലനം വിവിധ കേന്ദ്രങ്ങളിലുമായിരിക്കും. മോഡേൺ മെഡിസിനോടൊപ്പം ആയുർവേദവും ഹോമിയോപ്പതിയും ഉൾക്കൊള്ളിച്ചുള്ള സമഗ്ര പരിശീലനം നേടാൻ താത്പര്യമുള്ളവർ iucdsmgu@mgu.ac.in എന്ന മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |