മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 47 ലക്ഷത്തിന്റെ സ്വർണവുമായി കണ്ണൂർ സ്വദേശി കസ്റ്റംസ് പിടിയിലായി.ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി നസീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
ഇന്നലെ പുലർച്ചെയെത്തിയ യാത്രക്കാരനെ കസ്റ്റംസിന്റെ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. വേർതിരിച്ചെടുത്തപ്പോൾ 889 ഗ്രാം സ്വർണം ഈയാളിൽ നിന്ന് ലഭിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ സി.വി. ജയകാന്ത്, സൂപ്രണ്ട് അസീബ് ചേന്നാട്ട്, ഇൻസ്പെക്ടർമാരായ സൂരജ് ഗുപ്ത, പങ്കജ്, അശ്വിന, ഹവിൽദാർ ഗിരീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |