തിരുവനന്തപുരം: കേരള സർവകലാശാലയ്ക്കു കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞടുപ്പിൽ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന 70ൽ 64 കോളേജിലും എസ്.എഫ്.ഐ ജയിച്ചു. ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 33 കോളേജിൽ 30,കൊല്ലത്ത് 19ൽ 18,ആലപ്പുഴയിൽ 16ൽ 15,പത്തനംതിട്ടയിൽ രണ്ടിൽ ഒന്നും യൂണിയനുകൾ എസ്.എഫ്.ഐ നേടിയതായി ഭാരവാഹികൾ അറിയിച്ചു. ജില്ലയിൽ ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് കുളത്തൂർ,വൈറ്റ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് പനച്ചമൂട്,ഇടഞ്ഞി കോളേജ്,കെ.എൻ.എം കാഞ്ഞിരംകുളം,മാധവകവി കോളേജ് മലയിൻകീഴ്,സി.എസ്.ഐ കോളേജ് മുളയറ,സരസ്വതി കോളേജ്,ക്രിസ്ത്യൻ കോളേജ്,കെ.ഐ.സി.എം.എ,വിഗ്യാൻ കോളേജ്,ക്രൈസ്റ്റ് നഗർ കോളേജ്,മദർതെരേസ കോളേജ്,നാഷണൽ കോളേജ്,മ്യൂസിക് കോളേജ്,ഗവ. കോളേജ് ആറ്റിങ്ങൽ,മന്നാനിയ കോളേജ് പാങ്ങോട്,ശ്രീ ശങ്കര അൺ എയ്ഡഡ്,കെ.ടി.സി.ടി, എസ്.എൻ കോളേജ് വർക്കല,ഗവ കോളേജ് നെടുമങ്ങാട്,യൂണിവേഴ്സിറ്റി കോളേജ്,ആർട്സ് കോളേജ്,വിമൻസ് കോളേജ്,സംസ്കൃത കോളേജ്,ഗ്രിഗോറിയൻ,ഗവ കോളേജ് കാര്യാവട്ടം,എസ്.എൻ.സി ചെമ്പഴന്തി,എസ്.എൻ സെൽഫ്,എ.ജെ കോളേജ്,സെന്റ് സേവിയഴ്സ് തുമ്പ എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ വിജയിച്ചത്.
കൊല്ലം ജില്ലയിൽ കൊല്ലം ശ്രീനാരായണ കോളേജ്,ശ്രീനാരായണ വിമൻസ് കോളേജ്,ശ്രീനാരായണ ലാ കോളേജ്,ഫാത്തിമ മാതാ നാഷണൽ കോളേജ്,പി.എം.എസ്.എ കടയ്ക്കൽ,ഐ.എച്ച്.ആർ.ഡി കുണ്ടറ,വിദ്യാധിരാജ കോളേജ്,കൊട്ടിയം എം.എം.എൻ.എസ്.എസ് ആർട്സ് കോളേജ്,ചാത്തന്നൂർ എസ്.എൻ കോളേജ്,നിലമേൽ എൻ.എസ്.എസ് കോളേജ്,പത്തനാപുരം സെന്റ് സ്റ്റീഫെൻസ് കോളേജ്,അയ്യങ്കാളി കോളേജ്,അഞ്ചൽ സെന്റ് ജോൺസ് കോളേജ്,പുനലൂർ എസ്.എൻ കോളേജ്,ബി.ജെ.എം കോളേജ് ചവറ,സെന്റ് ഗ്രീഗോറിയസ് കോളേജ് കൊട്ടാരക്കര,ടി.കെ.എം ആർട്സ് കോളേജ്, ഡി.ബി കോളേജ് ശാസ്താംകോട്ട എന്നിവടങ്ങളിലും. ആലപ്പുഴ ജില്ലയിൽ ചേർത്തല എൻ.എസ്.എസ് കോളേജ്,സെന്റ് മൈക്കിൾസ് കോളേജ്,എസ്.എൻ കോളേജ് ചേർത്തല,എസ്.എൻ.ജി.സി.എ.എസ് ചേർത്തല,എസ്.ഡി.വി കോളേജ്,ഗവൺമെന്റ് കോളേജ് അമ്പലപ്പുഴ,ടി.കെ.എം കോളേജ് നങ്ങ്യാർകുളങ്ങര,ജി.സി.എൽ.എ.ആർ കായംകുളം,ബിഷപ്പ് മൂർ കോളേജ് മാവേലിക്കര,മാർ ഇവാനിയോസ് മാവേലിക്കര,ഐ.എച്ച്.ആർ.ഡി മാവേലിക്കര,രാജ രവിവർമ്മ,എസ്.എൻ കോളേജ് ആലപ്പുഴ,ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര,ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ എന്നിവിടങ്ങളിലും. പത്തനംതിട്ട ജില്ലയിലെ അടൂർ കിളിവയലിൽ സെന്റ് സിറിൾസ് കോളേജിലും എസ്.എഫ്.ഐ വിജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |