ഉക്രൈനിൽ വീണ്ടും വൻ മിസൈൽ ആക്രമണം നടത്തി റഷ്യ. തോൽക്കാൻ മനസില്ലെന്ന് ഉറക്കെ പറഞ്ഞ് റഷ്യ അയച്ച 70 മിസൈലുകളിൽ ഭൂരിഭാഗവും ആകാശത്തു വച്ച് തന്നെ തകർത്തു യുക്രെയിൻ. എട്ടാഴ്ചയ്ക്കിടെ യുക്രെയിനു മേൽ റഷ്യ നടത്തുന്ന എട്ടാമത്തെ കൂറ്റൻ മിസൈൽ ആക്രമണമാണിത്. ഇടവേളകളില്ലാതെ ചീറിപാഞ്ഞത് കൂറ്റൻ മിസൈലുകളാണ്. മിസൈൽ ആക്രമണത്തിൽ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഉക്രൈനെ കൈപിടിയിലാക്കാതെ പുട്ടിന് വിശ്രമമില്ല എന്നതിന്റെ തെളിവാണ് ഉക്രൈനിലേക്ക് ചീറിപാഞ്ഞെത്തിയ മിസൈലുകൽ . അത് കത്തിച്ചു ചാമ്പലാക്കിയത് 4 ജീവനുകളാണ് . ഉക്രൈൻ ജനതയെ ലക്ഷ്യം വച്ചല്ല മറിച്ചു ഉക്രൈൻ സൈന്യമാണ് തങ്ങളുടെ ലഷ്യമെന്നാണ് റഷ്യയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |