ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. കാൺപൂരിലെ ബിൽഹൗറിലെ ബി ഐ സി ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ അനൂജ് (16) കുഴഞ്ഞു വീഴുകയായിരുന്നു.
ഗ്രൗണ്ടിൽ ബാറ്റ് ചെയ്യുകയായിരുന്ന അനൂജ് റണ്ണെടുക്കാൻ ഓടിയപ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അനൂജ് വീഴുന്നത് കണ്ട് ഓടി എത്തിയ സുഹൃത്തുക്കൾ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ വീട്ടുകാർ അനൂജിനെ സി എച്ച് സിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടർമാർ ചുണ്ടുകൾ നീലനിറമായി മാറിയെന്നും ഹൃദയമിടിപ്പ് നിലച്ചെന്നും അറിയിച്ചു. വിദ്യാർത്ഥിക്ക് ഹൃദയാഘാതം സംഭവിച്ചതായാണ് മെഡിക്കൽ റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |