SignIn
Kerala Kaumudi Online
Thursday, 19 September 2024 9.24 AM IST

പുത്തൂരിൽ നിന്നുളള ശിവഗിരി തീർത്ഥാടന പദയാത്ര 28ന് പുറപ്പെടും

Increase Font Size Decrease Font Size Print Page

വർക്കല: ആർ.ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിൽ നിന്നും ഗുരുധർമ്മപ്രചരണസംഘം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ 31-ാമത് ശിവഗിരി തീർത്ഥാടനപദയാത്ര 28ന് രാവിലെ പുത്തൂർ മണ്ഡപം ജംഗ്ഷനു സമീപം പെരിങ്ങോട്ടപ്പൻ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെടും. രാവിലെ 9.30ന് നടക്കുന്ന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി മതാതീത

ആത്മീയ സമ്മേളനവും മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പദയാത്രയും ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് കല്ലുംപുറം, 12ന് തേവലപ്പുറം, വൈകിട്ട് 3ന് സംഘം സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന മധുമാറനാടിന്റെ സ്മൃതിമണ്ഡപം, 4ന് ചീരങ്കാവ് എസ്.എൻ.ഡി.പി ശാഖ, 6ന് എഴുകോൺ എസ്.എൻ.ഡി.പി ശാഖ, രാത്രി 7ന് ചൊവ്വളളൂർ എസ്.എൻ.ഡി.പി ശാഖവഴി പദയാത്ര 8 മണിക്ക് കരീപ്രസോപാനം ആഡിറ്റോറിയത്തിൽ എത്തിച്ചേരും. ആർ.രാജേന്ദ്രൻ, എഴുകോൺ രാജ്മോഹൻ എന്നിവർ പ്രഭാഷണം നടത്തും. 29 രാവിലെ 7ന് കരീപ്ര എസ്.എൻ.ഡി.പി ശാഖയുടെ സ്വീകരണത്തിനു ശേഷം പുറപ്പെടുന്ന പദയാത്ര ഫാക്ടറി ജംഗ്ഷൻ, വാക്കനാട് എസ്.എൻ.ഡി.പി ശാഖ, നെടുമൺകാവ്, ഓടനാവട്ടം, മീയണ്ണൂർ വഴി 1.30ന് വരിഞ്ഞവിള സെന്റ്ജോർജ്ജ് ഓർത്തഡോക്സ് പളളിയിലെത്തും. ഫാദർ കോശി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം പി.ഹരികുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനശേഷം പദയാത്ര ഉമ്മല്ലൂർ, മാറാക്കുഴി, മീനാട് എസ്.എൻ.ഡി.പി ശാഖ, നെടുങ്ങോലം, പൂക്കുളം എസ്.എൻ.ഡി.പി ശാഖകൾ വഴി രാത്രി 8ന് പരവൂർ എസ്.എൻ.വി സമാജം ഹാളിൽ സമാപിക്കും. 30ന് രാവിലെ 7ന് പുറപ്പെടുന്ന പദയാത്ര 9ന് കോട്ടപ്പുറം എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന തീർത്ഥാടക സംഗമത്തിൽ സംബന്ധിക്കും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ സംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് 11ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്ന പദയാത്രയെ കാപ്പിൽ പാലത്തിൽ വച്ച് ഡോ.സനൽകുമാർ, ബി.ധനപാലൻ, വർക്കല മോഹൻദാസ് എന്നിവർ സ്വീകരിക്കും. കാപ്പിൽ എസ്.എൻ.ഡി.പി ശാഖ, ഇടവ പാലക്കാവ് ഭഗവതിക്ഷേത്രം, വെൺകുളം സി.കേശവൻ സ്മാരക എസ്.എൻ.ഡി.പി ശാഖ വഴി രാത്രി 7ന് വർക്കല മൈതാനത്തെത്തും. വർക്കല നഴ്സിംഗ്ഹോം അങ്കണത്തിൽ പ്രാർത്ഥനായോഗത്തിനു ശേഷം രാത്രി 8.30ന് പദയാത്ര ശിവഗിരി മഹാസമാധിയിൽ പ്രണമിക്കും. 31ന് രാവിലെ ശിവഗിരിയിലെ തീർത്ഥാടകഘോഷയാത്രയിൽ പങ്കെടുത്തശേഷം പദയാത്രികർ മടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SIVAGIRI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.