പയ്യന്നൂർ : നാളെ ആരംഭിക്കുന്ന നഗരസഭ സാഹിത്യോത്സവത്തോട നുബന്ധിച്ചുള്ള പുസ്തകോത്സവം ഷേണായി സ്ക്വയറിൽ ആരംഭിച്ചു. ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇ.വി.രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, കൗൺസിലർ കെ.കെ. ഫൽഗുനൻ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ശിവകുമാർ , കെ. രാമചന്ദ്രൻ , ടി.പി. പത്മനാഭൻ മാസ്റ്റർ, ടി.ടി.വി.രാഘവൻ മാസ്റ്റർ, കെ.ജയദേവൻ, സി.പി.രമേശൻ , പി.കെ.സുരേഷ് കുമാർ , മുഹമ്മദ് അഹമ്മദ്, വി.പി.സുകുമാരൻ സംസാരിച്ചു.പത്മനാഭൻ കാവുമ്പായിയുടെ "അവസാനത്തെ സൈന്യാധിപൻ " എന്ന പുസ്തകം ധന്യവേങ്ങാച്ചേരിക്ക് നൽകി പ്രിയനന്ദനൻ പ്രകാശനം ചെയ്തു. കവി സി.എം.വിനയചന്ദ്രൻ , ജയദേവൻ കരിവെള്ളൂർ എന്നിവരുടെ കവിതാലാപനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |