തിരുവനന്തപുരം: കശുഅണ്ടി മേഖലയ്ക്ക് അന്ത്യകൂദാശ കുറിച്ചത് ഇപ്പോഴത്തെ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാരിന്റെ മൗനസമ്മതത്തോടെ കശുഅണ്ടി വ്യവസായത്തിൽ ബാങ്കുകൾ നടപ്പിലാക്കുന്ന ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാഷ്യൂ ഇൻഡസ്ട്രീസ് പ്രൊട്ടക്ഷൻ കൗൺസിൽ ( സി.ഐ.പി.സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജപ്തി നടപടികൾ നിറുത്തിവച്ച് ഒരു വർഷത്തേക്കെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സി.ഐ.പി.സി പ്രസിഡന്റ് ഡി.മാത്യു കുട്ടി അദ്ധ്യക്ഷനായി. പി.സി വിഷ്ണുനാഥ് എം.എൽ.എ, സി.ഐ.പി.സി സെക്രട്ടറി എ.എം.ഷിക്കാർ ,നിസാമുദ്ദീൻ, ലൂഷ്യസ് മിറണ്ട, കെ.ബി സജീവ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |