തിരുവനന്തപുരം : തെക്കൻ കേരളത്തിന്റെ ഭക്ഷണ ശീലങ്ങളെ രുചികരവും ആരോഗ്യകരവുമാക്കി മാറ്റിയ ഐ.ഡി. മിൽക്കിന്റെ നിർമ്മാതാക്കളായ ഇന്ദിര ഡയറി ഫാമിന്റെ പുതിയ ഉത്പന്നങ്ങൾ മന്ത്രി ജി.ആർ അനിൽ വിപണിയിലിറക്കി. മിൽക്ക് ബ്രഡ്, ബൺ,റോൾ ബൺ, സ്വീറ്റ് ബൺ, ഡിൽകുഷ് , ചപ്പാത്തി, സ്റ്റീം മെയ്ഡ് പുട്ടുപൊടി, ഇടിയപ്പപൊടി , ഉപ്പുമാവ് തുടങ്ങിയ ഉത്പന്നങ്ങളാണ് പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഐ.ഡി.ആർ ബ്രാൻഡ് അംബാസിഡറും ബ്രാൻഡിംഗ് കിംഗ് സി.ഇ. ഒയുമായ മുകേഷ് എം നായർ , ഐ.ഡി.ആർ മാനേജിംഗ് ഡയക്ടർ രഞ്ചിത് കുമാർ ,ഇന്ദിരാദേവി, വസന്തകുമാരി , ജനറൽ മാനേജർ സായി പ്രിയങ്ക, മാർക്കറ്റിംഗ് ഹെഡ് ഗോപകുമാർ , എച്ച്. ആർ മാനേജർ കെ.രാജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രണ്ട് പശുക്കളിൽ നിന്ന് ആരംഭിച്ച ഇന്ദിര ഡയറി ഫാമിനെ ഉന്നതിയിലേക്കെത്തിക്കാൻ വേണ്ടി തന്നോടൊപ്പം നിന്നവർക്കും നല്ലരീതിയിലുള്ള സഹകരണങ്ങൾ നൽകിയ സർക്കാരിനും എം.ഡി രഞ്ചിത് കുമാർ നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |