തിരുവനന്തപുരം:കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നൽകാം.കേരളത്തിന് അകത്തുള്ള സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി,പ്രൊഫഷണൽ ഡിഗ്രി,പി.ജി,പ്രൊഫഷണൽ പി.ജി,ഐ.ടി.ഐ,ടി.ടി.സി, പോളിടെക്നിക്,ജനറൽ നഴ്സിംഗ്,ബി.എഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷ ഫോം www.agriworkersfund.org യിൽ ലഭിക്കും.നിശ്ചിത ഫോമിലുള്ള അപേക്ഷ, ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർ ജനുവരി 1 മുതൽ 31 വരെ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |