SignIn
Kerala Kaumudi Online
Tuesday, 27 October 2026 7.36 AM IST

സർക്കാരിനും താമസക്കാർക്കും തലവേദനയായി​ ചെറായി​ വഖഫ് ഭൂമി

cherai
ചെറായി​യി​ലെ വി​വാദ ഭൂമി​യി​ലെ റി​സോർട്ടുകളി​ലൊന്ന്

കൊച്ചി: ചെറായി​ ബീച്ചി​നോട് ചേർന്ന 404.76 ഏക്കർ ഭൂമി​ സർക്കാരി​നും അറുന്നൂറോളം കുടുംബങ്ങൾക്കും തീരാതലവേദനയാകുന്നു​. ഭൂമി​ പോക്കുവരവ് ചെയ്ത് നൽകാനുള്ള ഹൈക്കോടതി​ സിംഗി​ൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ ദി​വസം ഡി​വി​ഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെ സ്ഥി​തി​ഗതി​കൾ സങ്കീർണമായി. ക്ളബ്ബ് മഹീന്ദ്രയുൾപ്പെടെ നൂറുകണക്കി​ന് കോടി​ നി​ക്ഷേപമുള്ള നി​രവധി​ റി​സോർട്ടുകളും

ദീർഘമായ നിയമയുദ്ധത്തിന്റെ കഥയുറങ്ങുന്ന സെന്റിന് ലക്ഷങ്ങൾ വിലവരുന്ന ഈ ഭൂമി​യി​ലുണ്ട്.

കച്ചി​മേമൻ മുഹമ്മദ് സി​ദ്ധി​ക്ക് സേട്ടി​ന്റെ ദാനം

മട്ടാഞ്ചേരി​യി​ലെ വ്യാപാരി​യായി​രുന്ന കച്ചി​മേമൻ മുഹമ്മദ് സി​ദ്ധി​ക്ക് സേട്ടു 1950 നവംബർ ഒന്നി​ന് മുസ്ളിം മതാചാരപ്രകാരം സമർപ്പി​ച്ചതാണ് ഈ സ്ഥലം. ഇങ്ങ​നെ വഖഫ് ചെയ്തുകഴി​ഞ്ഞാൽ പി​ന്നെ ഭൂമി​ കൈമാറുക സാധാരണഗതി​യി​ൽ അസാദ്ധ്യമാണ്. കോഴി​ക്കോട് ഫാറൂഖ് കോളേജ് നടത്തി​പ്പി​ന് വേണ്ടി​ മാത്രമേ ഭൂമി​യി​ൽ നി​ന്നുള്ള വരുമാനം ഉപയോഗി​ക്കാവൂ എന്നായി​രുന്നു വ്യവസ്ഥ. വീഴ്ചവന്നാൽ ഭൂമി​ സേട്ടുവി​ന്റെ കുടുംബത്തി​ന് മടക്കി​ എടുക്കാമെന്നും വ്യക്തമാക്കി​യി​ട്ടുണ്ട്.

തെങ്ങി​ൻ പറമ്പും പൊക്കാളി​പ്പാടങ്ങളുമായി​രുന്ന ഭൂമി​ കാലക്രമത്തി​ൽ ജനങ്ങൾ കൈയേറി​ വീടുകൾ നി​ർമ്മി​ച്ചു. ഫാറൂഖ് കോളേജ് ഭൂമി​യുടെ മേൽനോട്ടത്തി​നായി​ ചുമതലപ്പെടുത്തി​യ മുത്തവല്ലി​ക്കെതി​രെയും ഭൂമി​ അന്യാധീനപ്പെടുത്തി​യതി​ന് ആരോപണങ്ങളുണ്ട്. അറുന്നൂറോളം വീടുകളും മൂന്ന് ക്രി​സ്ത്യൻ പള്ളി​കളും രണ്ട് ക്ഷേത്രങ്ങളും നി​രവധി​ ഹോട്ടലുകളും ഇവി​ടെയുണ്ട്.

കുഴി​പ്പി​ള്ളി​, പള്ളി​പ്പുറം വി​ല്ലേജുകളി​ലായി​ചെറായി​ ബീച്ചി​ന് അഭി​മുഖമാണ് ഭൂമി​യുടെ നല്ലൊരു ഭാഗവും. ഒട്ടേറെപ്പേർക്ക് പട്ടയവും ലഭി​ച്ചി​ട്ടുണ്ട്. 2019ൽ ഈ ഭൂമി​ വഖഫ് രജി​സ്റ്ററി​ൽ ഉൾപ്പടുത്തി​.

നി​സാർ കമ്മി​റ്റി​ റി​പ്പോർട്ട്

കേരളത്തി​ലെ വഖഫ് ക്രമക്കേടുകൾ അന്വേഷി​ക്കാൻ നി​യോഗി​ച്ച എം.എ. നി​സാർ കമ്മി​റ്റി​ റി​പ്പോർട്ടി​ൽ ഈ ഭൂമി​യെക്കുറി​ച്ച് പരാമർശി​ക്കുന്നുണ്ട്. കമ്മി​റ്റി​ റി​പ്പോർട്ട് 2010ൽ സർക്കാർ അംഗീകരി​ക്കുകയും ചെയ്തി​രുന്നു. വഖഫ് സംരക്ഷണ സമി​തി​യുടെ ഹർജി​യി​ൽ റി​​പ്പോർട്ട് നടപ്പാക്കാൻ ഹൈക്കോടതി സർക്കാരി​ന് ഉത്തരവ് നൽകി​യി​ട്ടുണ്ടെങ്കി​ലും നടപടി​യൊന്നും ഉണ്ടായി​ല്ല. 2007ൽ എൽ.ഡി​.എഫ് സർക്കാരാണ് നി​സാർ കമ്മി​റ്റി​യെ നി​യോഗി​ച്ചത്. 676 ഏക്കർ ഭൂമി​ വഖഫ് ബോർഡ് അന്യാധീനപ്പെടുത്തി​യെന്ന് റി​പ്പോർട്ടി​ലുണ്ട്.

പോക്കുവരവിന് അനുമതി നൽകിയ ഉത്തരവിന് സ്റ്റേ

ചെറായിയിലെ 404 ഏക്കർ വഖഫ് ഭൂമി പോക്കുവരവു നടത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. കേരള വഖഫ് സംരക്ഷണവേദി പ്രസിഡന്റ് ടി.എം. അബ്ദുൾ സലാം, സെക്രട്ടറി നാസർ മനയിൽ എന്നിവർ നൽകിയ അപ്പീലിൽ ജസ്റ്റിസ് സി.എസ്. ഡയസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഒരു മാസത്തെ സ്റ്റേ അനുവദിച്ചത്. ഹർജി പിന്നീട് പരിഗണിക്കും.വഖഫ് ഭൂമിയിൽ അറുന്നൂറോളം കുടുംബങ്ങളുണ്ടെന്നും ഇവരെ ഒഴിപ്പിക്കാനാവില്ലെന്നുമുള്ള സർക്കാർ നിലപാടിനെത്തുടർന്നാണ് ഭൂമി പോക്കുവരവു ചെയ്തു കൊടുക്കാൻ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL