SignIn
Kerala Kaumudi Online
Thursday, 19 September 2024 4.49 AM IST

ബഫർസോൺ : സെർവർ തകരാറ്, സർവേ അപ്‌ലോഡ് ചെയ്യാനായില്ല

Increase Font Size Decrease Font Size Print Page
j

തിരുവനന്തപുരം:കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ (കെസ്റക് ) സെർവർ ഡൗൺ ആയതോടെ ബഫർസോൺ ഫീൽഡ് സർവേ നടത്തി സ്ഥലങ്ങളുടെ ജിയോ ടാഗിംഗ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് മുടങ്ങി. ഫീൽഡ് പരിശോധനാ സംഘങ്ങൾക്ക് വിവരങ്ങൾ മൊബൈൽ ആപ്പ് വഴി അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. രാത്രിയും പ്രശ്‌നം പരിഹരിച്ചിട്ടില്ല.

വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 390 പേരെയാണ് കെസ്റക്ക് പരിശീലനം നൽകി ഫീൽഡ് സർവ്വേയ്‌ക്ക് നിയോഗിച്ചിരുന്നത്. ഇക്കഴിഞ്ഞ രണ്ടിനാണ് ഫീൽഡ് പരിശോധന ആരംഭിച്ചത്. ഇന്നലെ വരെ 6,358 പരാതികളിൽ സ്ഥല പരിശോധന പൂർത്തിയാക്കി കെസ്റക്കിന്റെ അസറ്റ് മാപ്പർ ആപ്പ് വഴി ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട് . സെർവർ പ്രവർത്തനക്ഷമമായാൽ അഞ്ച് ദിവസത്തിനകം സ്ഥല പരിശോധന പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ

ലഭിച്ച പരാതി 38,909, പരിഹരിച്ചത് 2916

പരാതി നൽകാൻ രണ്ട് ദിവസം ശേഷിക്കേ ഇതുവരെ 38,909 പരാതികളാണ് ലഭിച്ചത്. ഇന്നലെ മാത്രം 12,879 പരാതികൾ ലഭിച്ചു. അതിൽ 2,916 പരാതികൾ പരിഹരിച്ചു.

പരാതികൾ (സംരക്ഷിത പ്രദേശം അടിസ്ഥാനത്തിൽ)
പേപ്പാറ -672,​ നെയ്യാർ- 2059 ,​ ആറളം, കൊട്ടിയൂർ -1310 ,​ മലബാർ- 5231 ,​ പീച്ചി ഡിവിഷൻ- 7979 ,​ മംഗളവനം -0 ,​ കരിമ്പുഴ- 22 ,​ മൂന്നാർ -3642 ,​ ശെന്തുരുണി -1255 ,​ ഇടുക്കി -6002 ,​ തട്ടേക്കാട് -1210 ,​ പെരിയാർ- 1156 ,​ വയനാട് -6290 ,​പറമ്പിക്കുളം -1605 ,സൈലന്റ് വാലി -475 .

അസറ്റ് മാപ്പ് ആപ്പിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്‍തത് -പഞ്ചായത്ത് അടിസ്ഥാനത്തിൽ

അമ്പൂരി-501 ,കള്ളിക്കാട്-286 ,കുറ്റിച്ചൽ -72 ,ചക്കിട്ടപ്പാറ-874,മുളവുകാട്-65,വട്ടവട-414,ശാന്തൻപാറ-57,കാന്തള്ളൂർ -63,വാഴത്തോപ്പ്-40, മരിയാപുരം-592 , കാമാക്ഷി-8, കാഞ്ചിയാർ-479, വെള്ളിയമറ്റം -15, ഏലപ്പാറ-103, അറക്കുളം-230, ഉപ്പുതറ-660, കട്ടപ്പന-103, കുട്ടമ്പുഴ-470, കീരംപാറ -200,കോരുത്തോട്-42,സീതത്തോട്-107,റാന്നി -752,വണ്ടിപ്പെരിയാർ-43,പെരുവന്താനം-2,എരുമേലി-180,

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.