തുമ്പമൺ: തുമ്പമൺ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീനാവർഗീസ് വാർഷിക പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ റോബിൻ പീറ്റർ, ശ്രീനാദേവി കുഞ്ഞമ്മ, സെക്രട്ടറി ഷാജു പി.എ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |