അഞ്ചൽ: എ.കെ.എസ്.ടി.യു അഞ്ചൽ സബ് ജില്ലാ സമ്മേളനം അഞ്ചൽ ബി.വി.യു.പി സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ഷിജുകുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്.സാജൻ അദ്ധ്യക്ഷനായി. സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി. എസ്.നുജൂബ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബിനു പട്ടേരി, സെക്രട്ടറി പിടവൂർ രമേശ്, അനിമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഹരി ബി.പിള്ള (പ്രസിഡന്റ്) ജിസ്മി, എം.സാജൻ (വൈസ് പ്രസിഡന്റ്), എസ്.നുജൂബ് (സെക്രട്ടറി), നജുമ, അനു മുഹമ്മദ് (ജോ. സെക്രട്ടറി) സുനിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തസ്തിക നിർണയ നടപടികൾ ഉടൻ പൂർത്തിയാക്കി ഉണ്ടാകുന്ന ഒഴിവുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |