നാദാപുരം: മുൻ എം.എൽ.എയും മുതിർന്ന മുസ്ലിംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് (89) നിര്യാതനായി. ഇന്നലെ പുലർച്ചെ അഞ്ചോടെ എടച്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. 1977ൽ മേപ്പയ്യൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, വടകര താലൂക്ക് പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ്, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, നാദാപുരം നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ്റ്, കയർ കോർപ്പറേഷൻ ഡയറക്ടർ, ട്രാവൻകൂർ ടൈറ്റാനിയം ഡയറക്ടർ എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: അസീസ് (റിട്ട.അദ്ധ്യാപകൻ ടി.ഐ.എം ഗേൾസ് എച്ച്.എസ്.എസ് നാദാപുരം), നാസർ (റിട്ട. ക്ലാർക്ക് ടി.ഐ.എം ഗേൾസ് എച്ച്.എസ്.എസ്), ഹാരിസ് (അദ്ധ്യാപകൻ എം.ഐ.എം.എച്ച്.എസ്.എസ് പേരോട് ), ജമീല. മരുമക്കൾ: അബ്ദുറഹിമാൻ പനോളിപ്പിടിക, ശരീഫ പാറാട്, സീനത്ത് വൈക്കിലിശ്ശേരി, സലൂജ നാദാപുരം. സഹോദരങ്ങൾ: കുഞ്ഞാമി ഹജ്ജുമ്മ, സുലൈഖ ഹജ്ജുമ്മ, സാറ ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |