തിരുവനന്തപുരം: പേട്ട ഉപാസന ക്ളിനിക്കിന്റെ സ്ഥാപകൻ പേട്ട കവറടി റോഡ് സി.കെ.ആർ.ആർ.എ 199 പത്മരാഗിൽ ഡോ.ശിവപ്രസാദ് (64)നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11ന് നടക്കും. കവറടി റോഡിൽ 1983ൽ അദ്ദേഹം ആരംഭിച്ച ഉപാസന ക്ളിനിക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 1975 ബാച്ചിലാണ് പഠിച്ചത്. സത്യസായി ബാബസമാധി ഭജന സംഘം പ്ര
സിഡന്റായിരുന്നു. സത്യസായി ബാബയുടെ യാത്രാവഴികളെപ്പറ്റി കേരള കൗമുദിയിൽ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. സ്മൃതി സംഘടനയുടെ മുഖ്യ സംഘാടകനായിരുന്നു.
ഭാര്യ. പദ്മ ശിവപ്രസാദ്. മക്കൾ. സൈലേഷ് പ്രസാദ്(ഓൺലൈൻ ബിസിനസ്), അഖിലേഷ് പ്രസാദ്,(എച്ച്.ആർ എക്സിക്യൂട്ടീവ് എക്‌സ്‌ട്രീം, ഉള്ളൂർ), സായി ലക്ഷ്മി (എക്സ്ട്രീം മീഡിയ) . മരുമകൻ അനന്തൻ.ആർ(ഫ്ളിപ്പ്കാർട്ട്). സഞ്ചയനം വ്യാഴം രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |