തൃശൂർ: വിവേകാനന്ദ ജയന്തിയോട് അനുബന്ധിച്ച് കേരളക്ഷേത്ര സംരക്ഷണ സമിതി തൃശ്ശിവപേരൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ ഒല്ലൂർ എടക്കുന്നി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഹാളിൽ വിവേകാനന്ദ സ്മൃതി സമ്മേളനം നടന്നു. താലൂക്ക് ഉപാദ്ധ്യക്ഷൻ എസ്. കല്യാണകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ. സതീശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഡോ. എം.വി. നടേശൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ആർ. ഉണ്ണി, ജില്ലാ സനാതന ധർമ്മ പാഠശാല പ്രമുഖ് എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |