നിലമ്പൂർ :വഴിക്കടവ് പൂവ്വത്തിപ്പൊയിൽ ഡീസന്റ് കുന്നിൽ കാട്ടാന ഇറങ്ങി വ്യാപകമായ കൃഷി നാശം വരുത്തി. ഞായറാഴ്ച പുലർച്ചെയാണ് ഒറ്റയാൻ കൃഷിയിടത്തിലിറങ്ങി നാശം വിതച്ചത്. നെല്ലാട്ടുത്തൊടിക സക്കീനയുടെ 200 മുരട് കപ്പ കൃഷി, വാഴ, പാവൽ എന്നിവ നശിപ്പിച്ചു. സമീപത്തെ കുറ്റിപ്പുളിയൻ ഭക്തൻ, ഈങ്ങാക്കോട്ടിൽ സഫീർ എന്നിവരുടെ തെങ്ങ് , വാഴ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിന് ചുറ്റുമുള്ള സംരക്ഷണ വേലി തകർത്താണ് ഒറ്റയാൻ വിളനിലത്തിൽ എത്തിയത്. വീടുകൾക്ക് സമീപമുള്ള കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്.
നെല്ലിക്കുത്ത് വനാതിർത്തി പ്രദേശമാണിത്. ഇവിടങ്ങളിൽ കാട്ടാനകളുടെ ശല്യം ഏറെയാണ്. വനാതിർത്തിയിൽ ട്രഞ്ച്, സോളാർ വേലി എന്നിവ സ്ഥാപിച്ചിരുന്നെങ്കിലും ഇവ കാലഹരണപ്പെട്ടു കിടക്കുകയാണ്. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരെത്തി കൃഷി നാശം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |