പത്തനംതിട്ട: റാവുത്തർ ഫെഡറേഷൻ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. മെഹമ്പൂബ് ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ അന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ, എം .എസ് സലാമത്ത്, എസ്. എ. വാഹിദ്, ജുംഅ മസ്ജിദ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി,അഡ്വ റ്റി. എച്ച്. സിറാജുദ്ദീൻ, എം.കെ. ഹനീഫ, എം. അബ്ദുൽ സലാം, ഷാനവാസ് പെരിങ്ങമല, നാസർ പഴകുളം,നിസാ കരിം, ഡോ. മുഹമ്മദ് ഹുസൈൻ, റാവുത്തർ രാജൻ, റഷീദാലി, എം. കെ. അബ്ദുൽ അസീസ്, എ. ഹബീബ്, കെ.പി. ജവഹർ , എം.എ മജീദ്, റ്റി എ. മുഹമ്മദാലി, ഷാഹുൽ ഹമീദ് റാവുത്തർ എന്നിവർ പ്രസംഗിച്ചു. റാവുത്തർ വംശം എല്ലാക്കാലത്തും രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനം പ്രമേയം അവതരിപ്പിച്ചു. ഭാരതത്തിലെ നൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും എതിരെ ഉണ്ടാകുന്ന അക്രമങ്ങൾ നിയന്ത്രി ക്കാൻ ഭരണപക്ഷങ്ങൾക്ക് കഴിയാതെ വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. രാജ്യപുരോഗതിയും സാമൂഹ്യ പുരോഗതിയുമാണ് റാവുത്തർ ഫെഡറേഷൻ ലക്ഷ്യംവയ്ക്കുന്നത്. പൗരത്വ ബില്ലുംഏകീകൃത സിവിൽ കോഡ് നിയമവും പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |