ന്യൂഡൽഹി : ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടിൽ മലയാളി താരം എച്ച്.എസ് പ്രണോയ്‌യെ തോൽപ്പിച്ച് സഹഇന്ത്യൻ താരം ലക്ഷ്യ സെൻ പ്രീ ക്വാർട്ടറിലെത്തി. 21-14, 21-15 എന്ന സ്കോറിനായിരുന്നു ലക്ഷ്യയുടെ ജയം. കഴിഞ്ഞയാഴ്ച മലേഷ്യ ഓപ്പണിൽ പ്രണോയ് ലക്ഷ്യയെ തോൽപ്പിച്ചിരുന്നു. അതേസമയം വനിതാവിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി സിന്ധു ആദ്യ റൗണ്ടിൽ അട്ടിമറിക്കപ്പെട്ടു. തായ്‌ലാൻഡിന്റെ സുപാനിഡ കേറ്റ്തോംഗാണ് 21-14,22-20ന് സിന്ധുവിനെ ഞെട്ടിച്ചത്. മലേഷ്യ ഓപ്പണിലും സിന്ധു ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |