ഹാനോയ്: ഭരണകക്ഷിയുടെയും ഉദ്യോഗസ്ഥരുടെയും നിയമലംഘനങ്ങളുടെയും അഴിമതിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് വിയറ്റ്നാമീസ് പ്രസിഡണ്ട് ങ്യുയെൻ ക്സുവാൻ ഫുക്ക് രാജിവച്ചു. പാർട്ടിയുടെയും ജനങ്ങളുടെയും മുമ്പിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധവാനാണെന്ന് അദ്ദേഹം രാജിക്കത്തിൽ പറഞ്ഞു. ഫുക്കിന്റെ നേട്ടങ്ങളെ പ്രശംസിച്ച സർക്കാർ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം നന്നായി പ്രവർത്തിച്ചെന്നും കൊവിഡ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും നേതൃത്വം നല്കിയെന്നും പ്രശംസിച്ചു. 68 കാരനായ ഫുക് രണ്ട് വർഷത്തിൽ താഴെ മാത്രമാണ് പ്രസിഡണ്ട് സ്ഥാനം വഹിച്ചത്.
2021 ഏപ്രിലിലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, രാഷ്ട്രപതിയുടെ കീഴിൽ സേവനമനുഷ്ഠിച്ച രണ്ട് ഉപപ്രധാനമന്ത്രിമാരെ പുറത്താക്കിയതിന് പിന്നാലെ അദ്ദേഹം രാജിവയ്ക്കുമെന്ന് വ്യാപകമായ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |