തിരുവനന്തപുരം: കേരള ബാങ്ക് ജീവനക്കാരുടെ ന്യായമായ അവകാശങ്ങളോട് സംസ്ഥാന സർക്കാരും മാനേജ്മെന്റും തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് വി.എസ്. ശിവകുമാർ പറഞ്ഞു. അധികാരികളുടെ നിഷേധാത്മകവും തൊഴിലാളി വിരുദ്ധവുമായ നടപടികൾക്കെതിരെ പണിമുടക്ക് ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 17ന് സംസ്ഥാന വ്യാപകമായി കേരള ബാങ്ക് ജീവനക്കാർ പണിമുടക്കും. മാർച്ച് 27, 28 തീയതികളിൽ ദ്വിദിന പണിമുടക്കും നടത്തും. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഡി.എ അനുവദിച്ചിട്ടും കേരളാ ബാങ്കിലെ ജീവനക്കാർക്ക് കുടിശിക 21 ശതമാനം ഡി.എ അനുവദിക്കാത്ത നടപടി തിരുത്തുക, ശമ്പള പരിഷ്കരണത്തിലെയും പേ യൂണിഫിക്കേഷനിലെയും അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.കെ. അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി. പ്രദീപ്കുമാർ, സാജൻ സി. ജോർജ്, ശ്യാംകുമാർ, കെ. സുജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |