ഒരിടവേളയ്ക്ക് ശേഷം ആരാധകർക്ക് ആവേശം പകർന്നെത്തിയ വിജയ് ചിത്രം വാരിസ് തിയേറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. പുറത്തിറങ്ങിയതുമുതൽ സമ്മിശ്ര പ്രതികരണങ്ങളാണ് വാരിസിന് ലഭിക്കുന്നത്. ഫാമിലി ഡ്രാമയായെത്തിയ ചിത്രം സീരിയൽ പോലെയുണ്ടെന്ന് ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ തന്നെ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ്.
ഒരു സിനിമ നിർമിക്കുന്നത് തമാശയല്ലെന്ന് സംവിധായകൻ വംശി പൈഡിപ്പള്ളി പറഞ്ഞു. ചിലർ വാരിസിനെ ടിവി സീരിയൽ എന്ന് വിശേഷിപ്പിച്ചു. സീരിയൽ മോശമാണോ? അങ്ങനെ താൻ കരുതുന്നില്ല. എല്ലാ ദിവസവും എത്രപേരെയാണ് സീരിയലുകൾ ആസ്വദിപ്പിക്കുന്നത്. ഒരിക്കലും സീരിയലുകളെ മോശമായി കാണരുത്. നിങ്ങൾ ഏതു വീടുകളിൽ നോക്കിയാലും മുതിർന്നവർ സീരിയലുകൾ ആസ്വദിക്കുന്നത് കാണാം. ടിവി സീരിയലുകൾ ഉണ്ടാക്കുന്നതും ക്രിയേറ്റീവ് ആയ ജോലിയാണെന്നും വംശി വ്യക്തമാക്കി. സിനിമ വികടൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
വാരിസിൽ വിജയ് നടത്തിയ കഠിനാധ്വാനത്തെക്കുറിച്ചും സംവിധായകൻ വെളിപ്പെടുത്തി.ഡയലോഗുകളായാലും നൃത്തം ആയാലും വിജയ് വീണ്ടും വീണ്ടും പരിശീലനം ചെയ്യും. പരമാവധി ശ്രമിക്കണം, ഫലം പിന്നെയായിരിക്കും കിട്ടുകയെന്ന് വിജയ് എപ്പോഴും പറയും. വിജയ് ആണ് തന്റെ റിവ്യൂ എഴുത്തുകാരനെന്നും വിമർശകനുമെല്ലാം. അദ്ദേഹത്തിന് വേണ്ടിയാണ് പടമെടുത്തതെന്നും വംശി പറഞ്ഞു.
"படம் எடுக்குறது ஒண்ணும் ஜோக் கிடையாது!" - விமர்சனங்களுக்கு இயக்குநர் வம்சியின் பதில்!
— சினிமா விகடன் (@CinemaVikatan) January 17, 2023
Full Interview- https://t.co/hpZdmJkxdB#VamshiPaidipally | #Varisu | #Vijay pic.twitter.com/PRRXSMbn2H
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |