മുക്കം: വാഹനമിടിച്ച് ചികിത്സയിലായിരുന്ന എം പാനൽ ഷാർപ്പ് ഷൂട്ടർ റിട്ട. എക്സെെസ് ഇൻസ്പക്ടർ കച്ചേരി തെക്കേ കണ്ടിയിൽ സി.എം.ബാലൻ (68) മരിച്ചു. വെള്ളിയാഴ്ച രാത്രി മുക്കം -അരീക്കോട് റോഡിൽ ഓടത്തെരുവിൽ വാഹനംതട്ടി ചത്ത കാട്ടുപന്നിയെ നീക്കം ചെയ്യുന്നതിനിടെയാണ് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റത്. നൂറിലധികം കാട്ടുപന്നികളെ കൊന്നപ്പോൾ ബാലനെ കർഷകരും തദ്ദേശ സ്ഥാപനങ്ങളും ആദരിച്ചിരുന്നു. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: സായ് നാരായൺ , സായ് ആദിത്യ, സായ് ദുർഗ. മരുമകൾ: അമൃത (അദ്ധ്യാപിക).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |