വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ബിജുമേനോൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് തങ്കം. സിനിമയുടെ വിശേഷങ്ങൾ കൗമുദി മൂവീസിലൂടെ പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ. തന്റെ കഥാപാത്രത്തെക്കുറിച്ചൊക്കെ അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.
"തങ്ക"ത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ലോ കോളേജിൽ പോയപ്പോഴാണ് ഒരു വിദ്യാർത്ഥിയിൽ നിന്ന് അപർണയ്ക്ക് മോശം അനുഭവം ഉണ്ടായത്. ഈ സമയം വിനീത് ശ്രീനിവാസൻ അപർണയ്ക്ക് തൊട്ടരികിൽ ഇരിപ്പുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ.
'അപർണ ആ സ്പോട്ടിലത് കൃത്യമായി ഹാൻഡിൽ ചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ചർച്ചകൾ നമുക്ക് ഒഴിവാക്കാം.'
ധ്യാൻ ശ്രീനിവാസനെ ഇന്റർവ്യൂ ചെയ്യാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും ചോദിക്കുകയെന്നും അഭിമുഖത്തിനിടെ അവതാരക വിനീതിനോട് ചോദിച്ചു. 'ഒന്നിമില്ല,ഞാൻ ഇറങ്ങി ഓടും. ഞാൻ എന്തിനാണ് അവനെ ഇന്റർവ്യൂ ചെയ്യുന്നത്.' - എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |