ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മാത്തൻകുന്ന് തുണ്ടിയിൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. പദ്ധതി പൂർത്തീകരണം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 13.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രൗണ്ട് വാട്ടർ അതോറിട്ടിയുടെയും എം.എൽ.എയുടെയും ശ്രമഫലമായി പൂർത്തിയായ പദ്ധതിയിലൂടെ 30 കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, വൈസ് പ്രസിഡന്റ് അനീഷ് തോമസ്, വാർഡ് മെമ്പർ ബിജു എസ്. മേനോൻ, മുരളി, ജോസുകുട്ടി കണ്ണന്തറ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |