ആലുവ: എം.ജി സർവകലാശാല പരീക്ഷകളിൽ ആലുവ സെന്റ് സേവ്യേഴ്സ് കോളേജിന് മൂന്ന് റാങ്കുകൾ. എം.എസ്.സി ഫിസിക്‌സ് പരീക്ഷയിൽ എം.ആർ. അൻസൽന രണ്ടാം റാങ്ക് സ്വന്തമാക്കി. പെരുമ്പാവൂർ മൂക്കോട് ഹൗസിൽ എം.കെ. റഹീമിന്റെയും സൗദ റഹീമിന്റെയും മകളാണ്. എം.എസ്.സി ഫിസിക്‌സ് പരീക്ഷയിൽ വി.എ. തർനീം നാലാം റാങ്ക് നേടി. ആലുവ മറിയംപടി വേണാട് ഹൗസിൽ അബ്ദുൾ സലീമിന്റെയും റഷീദയുടെയും മകളാണ്. എം.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ എസ്. ഗായത്രി നാലാം റാങ്ക് കരസ്ഥമാക്കി. ആലുവ കുറുമശേരിയിൽ കയ്ഗീസ് കല്ലാട്ടു വീട്ടിൽ വി. ശിവദാസിന്റെയും കെ.എസ്. സുമംഗലയുടെയും മകളാണ്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |