തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യു ഡി എഫ് ധവളപത്രം. ധൂർത്തും അഴിമതിയും വിലക്കയറ്റവും കാരണം കേരളം തകർന്നെന്നാണ് ധവളപത്രത്തിൽ പറയുന്നത്.
സംസ്ഥാനത്ത് നികുതി പിരിവിൽ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. നികുതി പിരിവ് സംവിധാനം പുന:സംഘടിപ്പിക്കുന്നത് പ്രഖ്യാപനം മാത്രമാണെന്നും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദുരിതമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു
സാമൂഹ്യ സുരക്ഷാ പദ്ധതിയായി 8000 കോടി രൂപയാണ് സർക്കാർ നൽകാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ ചില നയങ്ങൾ കൂടി ഈ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നും വി ഡി സതീശൻ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |